കോലഞ്ചേരി: മഴുവന്നൂർ പബ്ലിക് ലൈബ്രറി നവീകരണം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബേബി കുരിയാച്ചൻ അദ്ധ്യക്ഷനായി.സെക്രട്ടറി എൻ.കെ അനിൽകുമാർ, പ്രസിഡന്റ് ടി.പി. വർക്കി, പ്രൊഫ.കെ.പി കുരിയാക്കോസ്, സി.ജി. കേശവൻ നായർ എന്നിവർ സംബന്ധിച്ചു. ജില്ലാ പഞ്ചായത്തിന്റെ അഞ്ചുലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണം നടത്തിയത്. 1951ൽ തുടക്കമിട്ട വായനശാല കുന്നത്തുനാട് താലൂക്കിലെ എ ഗ്രേഡ് ഗണത്തിലാണുള്ളത്. 25,000 പുസ്തകങ്ങളുള്ള വായനശാലയിൽ 5,000ഓളം അംഗങ്ങളുണ്ട്. കലാസാംസ്‌കാരിക പരിപാടികൾക്കു പുറമെ പി.എസ്.സി പരീക്ഷ പരിശീലനവും നടത്തി വരുന്നു.