പറവൂർ : എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യൂണിയന്റെ കീഴിലുള്ള 72 ശാഖകളിലും ഓരോ വീട് നിർമ്മിച്ചു നൽക്കുന്ന പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ശാഖയിലെ ബിന ഭാസ്കരന് നിർമ്മിച്ച വീട് കൈമാറി. യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഭദ്രദീപം തെളിയിച്ച് ഗൃഹപ്രവേശനം നടത്തി. യൂണിയൻ കൗൺസിലർ കണ്ണൻ കൂട്ടുകാട്, ശാഖാ പ്രസിഡന്റ് സാബു, വൈസ് പ്രസിഡന്റ് ദിലീപ്, യൂണിയൻ കമ്മിറ്റിയംഗം സജി, കുടുംബയൂണിറ്റ് കൺവീനർ തുടങ്ങിയവർ പങ്കെടുത്തു.