onakki
എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖാംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം അലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ മുതിർന്ന ശാഖാംഗം ഗോപി സ്രാമ്പിക്കലിനു നൽകി നിർവഹിക്കുന്നു

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖാംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ മുതിർന്ന ശാഖാംഗം ഗോപി സ്രാമ്പിക്കലിനു നൽകി നിർവഹിച്ചു. ശാഖ പ്രസിഡന്റ് കെ.ആർ. ദിനേശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഡി. സജീവ്, യൂത്ത്മൂവ്‌മെന്റ് ജില്ല കൺവീനർ അമ്പാടി ചെങ്ങമനാട്, ശാഖാ കമ്മറ്റി അംഗങ്ങളായ എ.ആർ. അമൽരാജ്, എ.ആർ. ആരുൺ, ബി. രാജീവ്, സുരേഷ് ബാബു, ആനന്ദൻ എന്നിവർ പങ്കെടുത്തു.