പറവൂർ: മന്നം സർവീസ് സഹകരണ ബാങ്കിന്റെ ലോഗോ പ്രകാശനം ജില്ലാ ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി. അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. അസി രജിസ്ട്രാർ വി.ബി. ദേവരാജൻ, കെ.കെ. സുനിൽ ദത്ത്, ടി.കെ. ബഷീർ, സെക്രട്ടറി കെ.എൻ. കുമുദ, ടി.എസ്. ദേവദാസ് എന്നിവർ പങ്കെടുത്തു.