നെടുമ്പാശേരി: എം.ജി യുണിവേഴ്സിറ്റി ഇ ആൻഡ് സി.എ ബിരുദ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ പാറക്കടവ് പഞ്ചായത്തിലെ 11-ാം വാർഡിലെ കിടങ്ങാപ്പിള്ളി വീട്ടിൽ ഉണ്ണിയുടെ മകൻ നിധി ഉണ്ണിയെ ബി.ജെ.പി പാറക്കടവ് 11-ാം വാർഡ് കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സതീശൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പാറക്കടവ്, ജനറൽ സെക്രട്ടറി ശ്രീജിത്ത് കാരാപ്പിള്ളി, വാർഡ് കൺവീനർ ടി.എ. പ്രവീഷ്, സെക്രട്ടറി സജീവൻ കെ.വി തുടങ്ങിയവർ പങ്കെടുത്തു.