thozhilaly-sangham-
പറവൂർ തൊഴിലാളി വിവിധോദേശ സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ പി. രാജു നിർവഹിക്കുന്നു.

പറവൂർ: ചേന്ദമംഗലം റോഡിൽ തൊഴിലാളി വിവിധോദേശ സഹകരണ സംഘം ഷോപ്പിംഗ് കോംപ്ളസിൽ സംഘം ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ പി. രാജു നിർവഹിച്ചു. സംഘം പ്രസിഡന്റ് എ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്പന നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ നിർവഹിച്ചു. എം.കെ. സിദ്ധാർത്ഥൻ, കെ.എ. വിദ്യാനന്ദൻ, സുധാകരൻ പിള്ള, കെ.ബി. അറുമുഖൻ, വി.ബി. ദേവരാജൻ തുടങ്ങിയവർ പങ്കെടുത്തു.