കാലടി: പാറപ്പുറം വൈ.എം.എ ലൈബ്രറി ഓൺലൈൻ ഓണാഘോഷ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉത്രാടപ്പൂക്കള മത്സരം വനിതകൾക്ക്, ഓണപ്പാട്ട്, പെൻസിൽ ഡ്രോയിംഗ്, ഫോട്ടോഗ്രാഫി എന്നിവയാണ് മത്സരയിനങ്ങൾ.കാഞ്ഞൂർ പഞ്ചായത്ത് ഏഴു മുതൽ പതിനൊന്നു വരെ വാർഡു നിവാസികൾക്ക് പങ്കെടുക്കാം.മത്സര നിബന്ധനകൾ അറിയുന്നതിനു ലൈബ്രറി പ്രസിഡന്റ് പി.തമ്പാൻ (9947527153) സെക്രട്ടറി കെ.ജെ. അഖിൽ (9947569150) എന്നിവരെ നമ്പറിൽ ബന്ധപ്പെടേതാണ്. ഫലപ്രഖ്യാപനവും സമ്മാനദാനവും സെപ്റ്റംബർ 10 ന നടക്കും.