കൊച്ചി: കെട്ടിടനികുതിക്കൊപ്പം പിരിച്ച ലൈബ്രറി സെസ് അടിയന്തരമായി ലൈബ്രറി കൗൺസിലിന് കൈമാറണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.

ആലുവ മുനിസിപ്പാലിറ്റി 2011 മുതൽ കുടിശിക വരുത്തിയിട്ടുണ്ട്. കൊച്ചി നഗരസഭ കോടിക്കണക്കിന് രൂപയാണ് നൽകണം. നിരവധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കുടിശിക വരുത്തിയിട്ടുണ്ട്. തുക അടിയന്തരമായി അടച്ചില്ലെങ്കിൽ നിയമ നടപടികൾക്കൊപ്പം പ്രത്യക്ഷ സമരപരിപാടിയിലേക്കും നീങ്ങാൻ ലൈബ്രറി കൗൺസിൽ നിർബന്ധിതമാകുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി കെ സോമൻ, സെക്രട്ടറി എം.ആർ. സുരേന്ദ്രൻ എന്നിവർ വ്യക്തമാക്കി.