പറവൂർ: പട്ടികജാതി വ്യവസായ പാർക്ക് നിർമ്മിക്കാൻ പറവൂർ നഗരസഭ വാങ്ങിയ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള പരാതി അന്വേഷിക്കാൻ ഉദ്യോഗസ്ഥരെത്തി. സി.പി.ഐ കൗൺസിലർ സുനിൽ സുകുമാരൻ നിയമസഭ പെറ്റീഷൻ കമ്മിറ്റിക്കു പരാതി കൊടുത്തിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളുടെ പ്രാഥമിക പരിശോധന ഇവർ നടത്തി. 2014 – 2015 സാമ്പത്തിക വർഷം പട്ടികജാതിക്കാർക്കു വ്യവസായ പാർക്ക് പണിയുന്നതിനായി നഗരസഭ നീണ്ടൂരിൽ 31 സെന്റ് വാങ്ങിയിരുന്നു. ഭൂമി വാങ്ങിയതിൽ ക്രമക്കേട് നടന്നതായാണ് പ്രതിപക്ഷ ആരോപണം.