ആലങ്ങാട്: സ്വർണ്ണക്കള്ളക്കടത്ത് സംബന്ധിച്ച് അന്വേഷണം നടക്കുന്ന സെക്രട്ടറിയേറ്റിലെ ഫയലുകൾ ആസൂത്രിതമായി കത്തിച്ചതിൽ പ്രതിക്ഷേധിച്ച് ആലങ്ങാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിക്ഷേധ പ്രകടനം നടത്തി. കൊങ്ങോർപ്പിള്ളിയിൽ നടന്ന പ്രതിഷേധത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ തിരുവാല്ലൂർ, കെ.എ. ജയദേവൻ, ജൂഡോ പീറ്റർ, വി.എം. സെബാസ്റ്റ്യൻ, സുരേഷ് മുണ്ടോളിൽ, ബാബു ജെ. തീയ്യാടി, റോജിൻ ദേവസ്സി തുടങ്ങിയവർ നേതൃത്വം നൽകി.