കുറുപ്പംപടി: വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ 52-മത് സ്ഥാപകദിനം രായമംഗലം 582-ാം നമ്പർ ശാഖ സമുചിതമായി ആഘോഷിച്ചു. പ്രസിഡന്റ് ഇ.കെ.ഷിജു പതാക ഉയർത്തി. ശാഖസെക്രട്ടറി പി.ജി.സനീഷ് ഖജാൻജി പി.ഇ. ശിവൻ, എം.ആർ. കൃഷ്ണൻ കുട്ടി, ശിവദാസ്, പി.കെ.ഷാജി തുടങ്ങിയവർ പങ്കെടുത്തു.