കൊച്ചി: ജില്ലയിൽ ഇന്നലെ 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 187 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം.ആറു പേർ മറ്റ് സംസ്ഥാനം, വിദേശങ്ങളിൽ നിന്നെത്തിയവരാണ്. ഇന്നലെ 191 പേർ രോഗമുക്തി നേടി. 980 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 832 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 16,291
വീടുകളിൽ: 14,052
കൊവിഡ് കെയർ സെന്റർ: 146
ഹോട്ടലുകൾ: 2093
കൊവിഡ് രോഗികൾ: 1971
ലഭിക്കാനുള്ള പരിശോധനാഫലം: 651
7 ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗികളുള്ള സ്ഥലം
തൃക്കാക്കര: 11
വാരപ്പെട്ടി: 11
വെങ്ങോല: 10
ഫോർട്ടുകൊച്ചി: 10
ചേരാനെല്ലൂർ: 10
പായിപ്ര: 08
മൂവാറ്റുപുഴ: 08
മരട്: 07
കളമശേരി: 06
കോതമംഗലം: 06
ചളിക്കവട്ടം: 05
നെല്ലിക്കുഴി: 04
ഇടക്കൊച്ചി: 04
കാഞ്ഞൂർ: 04
നായത്തോട്: 04
ചേന്ദമംഗലം: 03
മട്ടാഞ്ചേരി: 03
ചിറ്റാറ്റുകര: 03
സർവീസിനൊരുങ്ങി മെട്രോ
കൊച്ചി: കേന്ദ്ര സർക്കാർ അനുമതിക്ക് ലഭിച്ചാൽ അടുത്ത മാസത്തോടെ മെട്രോ റെയിൽ സർവീസുകൾ ആരംഭിക്കും. സർവീസ് പുനരാരംഭിക്കാൻ കൊച്ചി മെട്രോ നടപടികൾ ആരംഭിച്ചു. ഓരോ 20 മിനിറ്റിലും ട്രെയിനുകൾ ഓടിക്കും. രാവിലെ 7ന് പ്രവർത്തനം പുനരാരംഭിക്കും. രാത്രി എട്ടുവരെ സർവീസ് ഉണ്ടാവും. യാത്രാക്കാരുടെ എണ്ണത്തിന് അനുസരിച്ച് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് കെ.എം.ആർ.എൽ. അഡീഷണൽ ചീഫ് സെക്രട്ടറിയും എം.ഡിയുമായ അൽകേഷ് കുമാർ ശർമ്മ പറഞ്ഞു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 23 നാണ് കൊച്ചി മെട്രോ പ്രവർത്തനം നിർത്തിയത്.