മുവാറ്റുപുഴ: ഓണക്കാലത്ത് വിഷരഹിത കാർഷിക ഉത്പന്നങ്ങൾ ലഭ്യമാക്കുവാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹോർട്ടികോർപ്പ്,വി.എഫ്.പി.സി.കെ എന്നിവരുടെ സഹകരണത്തോടെ ''ഓണ സമൃദ്ധി 2020 " നാടൻ പഴം പച്ചക്കറി വിപണികളുടെ ജില്ലാ തല ഉദ്ഘാടനം എൽദോ എബ്രാഹാം എം.എൽ.എ മൂവാപുഴയിൽ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ, ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഷീല പോൾ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദിലീപ് കുമാർ റ്റി. എന്നിവർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ആദ്യ വില്പന നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട്ട് , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമാമത്ത് സലിം, ഇ.ഇ.സി.മാർക്കറ്റ് ഡെപ്യൂട്ടി ഡയറക്ടർ മിനി തോമസ്, ,അസിസ്റ്റന്റ് ഡയറക്ടർ മാർക്കറ്റിംഗ് ദീപ ടി.ഒ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് എന്നിവർ സംസാരിച്ചു. ഓഗസ്റ്റ് 27 മുതൽ 30 വരെയാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ ആകെ 120 വിപണികളാണ് സജ്ജമാക്കുന്നത്. മുവാറ്റുപുഴ ബ്ലോക്കിൽ 11 വിപണികളാണ് ആരംഭിക്കുന്നത്.