കൊച്ചി: സെക്രട്ടേറിയറ്റിലെ തീപിടുത്തം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബി.ഡി.ജെ.എസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസ് ഉൾപ്പെടെയുള്ള നിർണായക ഫയലുകൾ നശിപ്പിക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ട്.

നിയോജകമണ്ഡലം പ്രസി‌‌ഡന്റ് കെ.കെ. പീതാംമ്പരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസി‌ഡന്റ് അർജുൻ ഗോപിനാഥ്, കെ.ഡി. ഗോപാലകൃഷ്ണൻ, ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് ടി.പി. പ്രദീപ് കുമാർ, സെക്രട്ടറി കെ.സി.ബിജു, ഏരിയ പ്രസിഡന്റ് വി.എസ് രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി വിജയൻ സ്വാഗതവും ആർ.ഗംഗാധരൻ നന്ദിയും പറഞ്ഞു.