കൊച്ചി : മാവോയിസ്റ്റ് ബന്ധമാരോപിച്ചു കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ശബ്ദരെഖയും കൈയക്ഷരവും പരിശോധിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്ക് എറണാകുളം എൻ.ഐ. എ കോടതി അനുമതി നൽകി. ഇതിനായി സെപ്തംബർ ഒമ്പതിന് ഇരുവരെയും ഹാജരാക്കാൻ കോടതി പ്രൊഡക്ഷൻ വാറന്റും നൽകി. കഴിഞ്ഞ നവംബർ ഒന്നിനാണ് ഇവർ അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്തപ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയത് അന്വേഷണ സംഘം റെക്കോർഡ് ചെയ്തിരുന്നു. ഇതു പ്രതികളുടെ തന്നെയാണെന്ന് ഉറപ്പിക്കാനാണ് ശബ്ദപരിശോധന. പ്രതികളിൽ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും മറ്റും പിടിച്ചെടുത്തതിനെ തുടർന്നാണ് അന്വേഷണം സി.ബി.ഐയ്ക്കു കൈമാറിയത്.