കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി നടത്തുന്ന ഓണചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് ഷിജി അജയകുമാർ കോലഞ്ചേരി കാർഷിക വിപണിയിൽ നിർവഹിച്ചു. ഓണചന്ത ഞായറാഴ്ച്ച വരെ കോലഞ്ചേരി കാർഷിക വിപണിയിലും,മീമ്പാറ ഹരിത വനിത പച്ചക്കറി സമിതിയിലും വച്ച് നടക്കുമെന്ന് പൂതൃക്ക കൃഷി ഓഫിസർ അറിയിച്ചു.