കാലടി: തിരുവൈരാണിക്കുളം പന്ത്രണ്ടാം വാർഡിൽ ഏർപ്പെടുത്തിയ കണ്ടെയിൻമെന്റ് സോൺ പിൻവലിയ്ക്കണമെന്ന് ആവശ്യം. വാർഡ് കഴിഞ്ഞ പതിനേഴ് ദിവസമായി കണ്ടെയിൻമെന്റ് സോണിലാണ്. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തവരുടെ തുടർപരിശോധന ഫലം നെഗറ്റീവായി.മറ്റാർക്കും ഇതുവരെ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല.നിരവധിപ്പേരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്.വാർഡിനെ കണ്ടെയിൻമെന്റ് സോൺ പട്ടികയിൽ നിന്നും നീക്കണമെന്ന് മെമ്പർ എം.കെ.കലാധരൻ പറഞ്ഞു.