പറവൂർ : ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ കൊവിഡ് ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. എറണാകുളം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാളും കൊവിഡ് ജില്ലാ നോഡൽ ഓഫീസുറുമായ ഡോ. ഹത്തഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഇരുപതോളം കിടക്കയുള്ള ജനറൽ വാർഡ്, പ്രത്യേക മുറികൾ, തീവ്രപരിചരണ വിഭാഗം എന്നിവ സെന്ററിൽ ഒരുക്കിയിട്ടുണ്ട്.
കൊവിഡ് ആന്റിജൻ ടെസ്റ്റിന് പ്രത്യേകമായി സജ്ജീകരിച്ച ലാബ് സൗകര്യം ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കുമാരി ഇന്ദിര, മെഡിക്കൽ ഡയറക്ടർ ഡോ. നിധി രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ സന്തോഷ് കുമാർ, നഴ്സിംഗ് സൂപ്രണ്ട് ലെഫ്. കോണൽ പ്രസന്ന, കൊവിഡ് നോഡൽ ഓഫീസർ ഡോ. രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.