കൊച്ചി : ഡി.ഡി.ആർ.സി എസ്.ആർ.എൽ ഡയഗ്‌നോസ്റ്റിക്‌സിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിറ്റിയുടെ ഭാഗമായി ഐ.എം.എ ബ്ലഡ് ബാങ്കിന് ആംബുലൻസ് നൽകി. ഡയറക്ടർ ഡോ. സ്മിത അജിത്തിൽനിന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റും ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസറുമായ ഡോ. എബ്രഹാം വർഗീസ്, ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോ. എം.ഐ .ജുനൈദ് റഹ്മാൻ എന്നിവർ ആംബുലൻസ് സ്വീകരിച്ചു. ഡി.ഡി.ആർ.സിഎസ്.ആർ.എൽ സി.ഇ.ഒ ഡോ. അജിത്ത് ജോയി പങ്കെടുത്തു.