കൊച്ചി : വ്യാപാരി വ്യവസായി ഏകോപന സമിതി സിറ്റി നോർത്ത് യൂണിറ്റ് അംഗങ്ങൾക്ക് ഓണക്കിറ്റ് സമ്മാനിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി.,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ യൂണിറ്റ് അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡും, മെമന്റോയും നൽകി ആദരിച്ചു. എസ്.ആർ.എം റോഡിലെ യൂണിറ്റ് ഓഫീസിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. നൗഷാദ്, ജില്ല ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ് ,ജനറൽ സെക്രട്ടറി സുരേഷ് ഗോപി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി നാസർ. യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി കെ..എസ്. നിഷാദ് , ട്രഷറർ ഡാനിയേൽ എന്നിവർ സംസാരിച്ചു. .