കൊച്ചി : സ്വർണക്കള്ളക്കടത്ത് രേഖകൾ സെക്രട്ടറിയേറ്റിൽ തീവച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ചും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും എറണാകുളം ജില്ലാ കമ്മിറ്റി
കണയന്നൂർ താലൂക്ക് ഓഫീസിലേക്ക്ര മാർച്ച് നടത്തി. മാർച്ച് ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. ടി.പി. സിന്ധുമോൾ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ .എസ്‌ ഷൈജു, എറണാകുളം മേഖലാ സെക്രട്ടറി സി.ജി.രാജഗോപാൽ, ജില്ലാ സെക്രട്ടറി സി.വി.സജിനി ജില്ലാ വൈസ് പ്രസിഡന്റ് സരോജം സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി അഡ്വ.പ്രിയ പ്രശാന്ത് എറണാകുളം മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ് കുമാർ, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എ.ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി.