കൊച്ചി: പിണറായിയുടെ രാഷ്ട്രീയ പാപ്പരത്തത്തിന് പി.ടി. തോമസ് എം.എൽ.എയെ വിട്ടുകൊടുക്കില്ലെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായ പി ടിക്കെതിരെ എടുത്ത വിജിലൻസ് കേസ് വെറും കടലാസുപുലിയാണെന്നും പ്രവർത്തകർ അദ്ദേഹത്തിന് സംരക്ഷണ കവചമൊരുക്കുമെന്നും പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ പറഞ്ഞു. വ്യാജ പരാതിക്കാർക്കൊപ്പം ചേർന്ന് രാഷ്ട്രീയപ്രേരിതമായി പി ടി തോമസിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.