കാലടി: കെ.പി.സി.സി നിർദ്ദേശപ്രകാരമുള്ള സ്പീക്ക് അപ്പ് കേരള സമരത്തിന്റെ അഞ്ചാം ഘട്ടമായി കേരളത്തിലെ മുഴുവൻ വാർഡ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരത്തിൽ യു.ഡി.എഫ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടുള്ള പ്രതിഷേധ ധർണനടത്തി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി സെബാസ്റ്റ്യൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി.എൻ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ വർഗീസ്, വി.പി സുകുമാരൻ, ലിന്റൊ. പി. ആന്റു, പി.എ താഹിർ, പി.എസ് ഷാനവാസ്, അബ്ദുൾ അസീസ്സ് എ.എ അജ്മൽ,ജിനാസ് ജബ്ബാർ ,പി.സി സുരേഷ് കുമാർ, പി.കെ സിറാജ്, കെ.സി മാർട്ടിൻ ,മഞ്ചു നവാസ്, ഇ.വി വിജയകുമാർ, പി.എസ് മനോജ് കുമാർ, എൻ.എം അമീർ, വിപിൻദാസ് , നെൽസൺ പുളിക്ക തുടങ്ങിയവർ നേതൃത്വം നൽകി.