ചങ്ങാതിക്കൂട്ടമായി സ്കൂൾ മുറ്റങ്ങളിൽ ആടിയും പാടിയും ഓണം കൊണ്ടാടുന്ന കുരുന്നുകൾക്ക് ഈ ഓണം ആഘോഷമില്ലാതെ കടന്നുപോകരുതെന്ന് അദ്ധ്യാപകർ തീരുമാനിച്ചപ്പോൾ വേദി ഒരുങ്ങിയത് കമ്പ്യൂട്ടറിനു മുന്നിൽ. പഠനം ഓൺലൈനിലേക്ക് ഒതുങ്ങിയ പശ്ചാത്തലത്തിൽ കാമറയും കമ്പ്യൂട്ടറും വേദിയായി. ക്ളാസ് മുറി മാത്രമല്ല. ഓരോവീടും വേദിയായി.ഒപ്പം സദസ്സും.
എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ ഓൺലൈൻ ഓണാഘോഷത്തിൽ പങ്കെടുക്കാനായി മാവേലി വേഷത്തിലെത്തിയ അഞ്ചാം ക്ളാസ് വിദ്യാർത്ഥി ജാദൻ വിൻസെന്റ് ഡാനിയൽ. സമീപം അദ്ധ്യാപിക.പൂക്കള മത്സരം, മാവേലി മത്സരം, മലയാളിമങ്ക മത്സരം, അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും തിരുവാതിര കളി, ഓണപ്പാട്ട്, വടംവലി എന്നിവയും അരങ്ങേറി.