കൊച്ചി: കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ പ്രതിഷേധങ്ങളും സമരങ്ങളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയ രാഷ്ട്രീയ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കളമശേരി സ്വദേശി ബോസ്കോ ലൂയിസ് ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി.
ആഗസ്റ്റ് 31വരെ പ്രതിഷേധങ്ങളും സമരങ്ങളും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. പരാതി പരിഗണിച്ച് തീരുമാനമെടുക്കേണ്ടത് ചീഫ് ജസ്റ്റിസാണ്.