പറവൂർ: പറവൂർ സഹകരണ ബാങ്കിലെ അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള സൗജന്യമായി അഞ്ച് കിലോഗ്രാം അരിയും ഒരു കിലോഗ്രാം പഞ്ചസാരയും ഇന്നു മുതൽ വിതരണം ചെയ്യ്തു തുടങ്ങും. 30 വരെ ബാങ്ക് ശാഖകളിലും വിവിധ കേന്ദ്രങ്ങളിലും വിതരണമുണ്ടാകും. തിരിച്ചറിയൽ കാർഡും റേഷൻ കാർഡും കരുതണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഇന്ന് 0, 1, 2, 3 എന്നീ അക്കങ്ങളിലും, നാളെ (ശനി) 4, 5, 6 അക്കങ്ങളിലും, 30ന് 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉടമകൾക്കൾക്കാണ് വിതരണം ചെയ്യുന്നത്.