അങ്കമാലി: പാറക്കടവ് കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 2018 ലെ പ്രളയത്തിൽ പൂർണമായും തകർന്ന കൃഷിഭവൻ നിലവിൽ പഞ്ചായത്ത് കെട്ടിടത്തിലാണ് താത്കാലികമായി പ്രവർത്തിച്ചു വരുന്നത്. പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീനാ രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.വൈ.ടോമി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖര വാര്യർ, പാറക്കടവ് കൃഷി ഓഫീസർ ഡവ്‌ലിൻ പീറ്റേഴ്‌സ് സി എന്നിവർ ചടങ്ങിൽ സംസാരിച്ചു.