മൂവാറ്റുപുഴ: കർഷകതൊഴിലാളി യൂണിയൻ മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കമായി. മൂവാറ്റുപുഴ ഏരിയായിലെ മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഏരിയ തല ഉദ്ഘാടനം മോളേക്കുടി കോളനിയിൽ കെ.എസ്.കെ.ടി.യു മൂവാറ്റുപുഴ ഏരിയ സെക്രട്ടറി കെ.പി. രാമ ചന്ദ്രൻ നിർവഹിച്ചു. വില്ലേജ് സെകട്ടറി കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു . ഏരിയ പ്രസിഡന്റ് ടി.എൻ.മോഹനൻ , യൂണീറ്റ് സെകട്ടറി കെ.എ രാജൻ എന്നി സംസാരിച്ചു.