പറവൂർ: പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് താലൂക്കിൽപ്പെട്ട വനിതാ കൂട്ടായ്മകൾക്ക് വസ്തു പണയപ്പെടുത്താതെ നൽകുന്ന ജെ.എൽ.ജി ലോൺമേള തുടങ്ങി. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തുതല വിതരണോദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. പോൾ, നഗരസഭ മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ബാങ്ക് ഭരണസമിതിയംഗങ്ങളായ ടി.എ. നവാസ്, പി.പി. ജോയ്, ഡേവിസ് പനയ്ക്കൽ, പി.സി. രഞ്ജിത്ത്, ലത മോഹനൻ, സെക്രട്ടറി എ.കെ. മണി തുടങ്ങിയവർ പങ്കെടുത്തു.