പറവൂർ: ഫേസ് ബുക്ക് കൂട്ടായ്മയായ അമ്മക്കൂടാരം ചാരിറ്റി പ്രവർത്തകർ പറവൂർ സ്നേഹദീപം ചാരിറ്റബിൾ സൊസൈറ്റിക്ക് സാമ്പത്തിക സഹായം നൽകി. വിദേശത്തും നാട്ടിലുമുള്ള ഫേസ്ബുക്ക് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നാണ് തുക സമാഹരിച്ചത്. എഫ്.ബി ഗ്രൂപ്പ് അംഗങ്ങളായ സന്തോഷ്‌, നിബിൻ, ജിഷ രമേഷ്, രമേഷ് എന്നിവർ ചേർന്ന് തുക കൈമാറി.