കരുമാല്ലൂർ: അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രിയും ജനവിരുദ്ധ സർക്കാരും രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കരുമാല്ലൂർ മണ്ഡലം ഇരുപതാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് എ.എം. അംലി ഉദ്ഘടനം ചെയ്തു. വാർഡ് പ്രസിഡന്റ് സി.ബി. സുധീർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ബി. അബ്‍ദുൾ ഖാദർ, ദളിത് കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് പി.കെ. ലൈജു, കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ബിന്ദുഗോപി, അബ്‍ദുൾ കലാം, അബ്ദുൾ ഫത്താഫ്, എ.എ. ബേനസീർ, കെ.എ. അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.