വൈപ്പിൻ: ഓണത്തോടനുബന്ധിച്ച് സാധാരണക്കാർക്ക് മിതമായ നിരക്കിൽ പലവ്യഞ്ജനവും പച്ചക്കറിയും വിതരണം ചെയ്യുന്നതിനായി എടവനക്കാട് സർവീസ് സഹകരണബാങ്ക് സഹകരണ ഓണച്ചന്ത ആരംഭിച്ചു. പ്രസിഡന്റ് ടി.എ.ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.ജെ.ആൽബി, ഒ.ബി.സന്തോഷ്, ദാസ് കോമത്ത്, ഷിജോയ് സേവ്യർ, സെക്രട്ടറി ബി.എ.റസീന, എൻ.കെ.രമണൻ എന്നിവർ പങ്കെടുത്തു.