വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ എസ്.ശർമ്മ എം.എൽ.എ നടപ്പിലാക്കിവരുന്ന വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എടവനക്കാട് ഹിദായത്തുൽഇസ്‌ലാം ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. എസ്.ശർമ്മ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ മുഹമ്മദ് അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.ഐ.ആബിദ, വൈസ് പ്രിൻസിപ്പൽ വി.കെ.നിസാർ, പി.ടി.എ പ്രസിഡന്റ് കെ.എ.സാജിത്ത് എന്നിവർ സംസാരിച്ചു.