ആലുവ: സ്വർണ്ണക്കള്ളക്കടത്തിന്റെ തെളിവ് നശിപ്പിക്കുന്നതിന് സെക്രട്ടറിയേറ്റ് കത്തിച്ച മുഖ്യമന്ത്രി രാജിവയ്ക്കുക, സെക്രട്ടറിയേറ്റ് കത്തിക്കൽ സംഭവം എൻ.ഐ.എ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് വ്യാപകമായി സത്യഗ്രഹ സമരം നടത്തി.
ആലുവ പുളിഞ്ചോട് കവലയിൽ നടന്ന സമരം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. യു.ഡി.ഫ് ആലുവ നിയോജക മണ്ഡലം സെക്രട്ടറി ഡൊമിനിക് കാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ചൂർണ്ണിക്കര പഞ്ചായത്ത് അംഗം സതി ഗോപി, ബിജു മോഹൻ, ഡെലിപ്പ് വേവു കാട് തുടങ്ങിയവർ പങ്കെടുത്തു. ചൂർണ്ണിക്കര പഞ്ചായത്ത് അഞ്ചാം വാർഡിൽ യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. ആറാം വാർഡിൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ടി.ഐ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
തോട്ടക്കാട്ടുകര 24, 25 വാർഡുകൾ സംയുക്തമായി നടത്തിയ സമരത്തിൽ ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ബാബു കൊല്ലംപറമ്പിൽ, കെ.കെ. മോഹനൻ, ബേബി വാത്യായത്ത്, നിക്‌സൺ, ദാവുദ് ഖാദർ, ജോയ് അംബ്രോസ്, ഫൈസൽ എന്നിവർ സംസാരിച്ചു. എടത്തലയിൽ നടന്ന സത്യാഗ്രഹ സമരം യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എം.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം എം.പി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.