വൈപ്പിൻ: ഞാറക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ്ഓഫീസ്,2 ബ്രാഞ്ചുകൾ, എക്സ്റ്റൻഷൻ കൗണ്ടർണ്ടർ എന്നിവക്കാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി 35 സോളാർ വൈദ്യുതി നിലയത്തിന്റെ നിർമ്മാണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എസ്സ് കിഷോർ കുമാർ നിർവഹിച്ചു.ബോർഡ് അംഗങ്ങളായ പ്രൈജു ഫ്രാൻസിസ്,ഇ.എ ദിലീപ് കുമാർ, സിസിലി ജോസ്,പ്രഷീല സാബു, സിന്ധു പി.ബി, സെക്രട്ടറി കൃഷ്ണകുമാർ ടി.ആർ തുടങ്ങിയവർ പങ്കെടുത്തു.