pscb
കെയർഹോം പദ്ധതി പ്രകാരം പള്ളിപ്പുറം സഹകരണ ബാങ്ക് നിർമ്മിച്ചു നൽകിയ അഞ്ചാമത്തെ വീടിന്റെ താക്കോൽദാനം ജോ. രജിസ്ട്രാർ സജീവ് കർത്ത നിർവഹിക്കുന്നു.

വൈപ്പിൻ: സംസ്ഥാന സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതി പ്രകാരം പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകുന്ന അഞ്ചാമത്തെ വീടിന്റെ നിർമ്മാണം പൂർത്തിയായി. ചെറായി വാരിശേരി ക്ഷേത്രത്തിനു സമീപം കൈതവളപ്പിൽ രാമദാസിനാണ് വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം സഹകരണ ജോ. രജിസ്ട്രാർ സജീവ് കർത്ത നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. അജയകുമാർ സ്വാഗതവും ഡയറക്ടർ ബോർഡ് മെമ്പർ പി.ബി. സജീവൻ നന്ദിയും പറഞ്ഞു. അസി. രജിസ്ട്രാർ സാലി കോശി, സഹകരണ ഇൻസ്‌പെക്ടർ എം.എ. അമ്പിളി, പഞ്ചായത്തംഗം ബേബി നടേശൻ, ഡയറക്ടർ ബോർഡ് മെമ്പർ ഷീല അപ്പുക്കുട്ടൻ, അസി. സെക്രട്ടറി കെ.ബി. ലിസി എന്നിവർ പങ്കെടുത്തു.