മൂവാറ്റുപുഴ: പായിപ്ര ഗവണ്മെന്റ് യു.പി സ്കൂളിന് പാചകപ്പുര ഉദ്ഘാടനം ഇന്ന് .സ്കൂൾ പി.ടി.എയുടേയും വാർഡ് മെമ്പറുടേയും നിരന്തരമായ ഇടപെടലിനെ തുടർന്ന് പാചകപുരപണിയാനായി എൽദോ എബ്രാഹാം എം.എൽ.എ 5ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുകയുപയോഗിച്ച് സമയബന്ധിതമായി പാചകപ്പുരയുടെ പണി പൂർത്തിയാക്കി. പാചകപ്പുരയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് എൽദോഎബ്രാഹാം എം.എൽ.എ നിർവഹിക്കും പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ് അദ്ധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് മെമ്പർ എൻ.അരുൺ മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സ്മിത സിജു, പായിപ്ര കൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായ പി.എസ്.. ഗോപകുമാർ, നസീമ സുനിൽ , അശ്വതി ശ്രീജിത്, പി.ടി.എ പ്രസിഡന്റ് സിറാജുദ്ദീൻ മൂശാരി, ഹെഡിമിസ്ട്രസ് സി.എൻ. കുഞ്ഞുമോൾ എന്നിവർ സംസാരിക്കും.