വൈപ്പിൻ: മുനമ്പം ഹാർബറിൽ ജോലിചെയ്യുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണ മത്സ്യ കച്ചവടക്കാരനെ രക്ഷിച്ച മത്സ്യ തൊഴിലാളിയെ ആദരിച്ചു. മുനമ്പം അഴിമുഖത്ത് കാൽ വഴുതി കായലിൽ വീണ സോളമനെ രക്ഷിച്ച മുനമ്പം കൂട്ടായ്മയിലെ അംഗമായ നസ്രിൻമോൾ ബോട്ടിലെ സ്രാങ്ക് അന്തോണിയെയാണ് മുനമ്പം കൂട്ടായ്മ ആദരിച്ചത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുനമ്പം ഹാർബറിൽ നടന്ന ചടങ്ങിൽ മുനമ്പം സബ് ഇൻസ്‌പെക്ടർ സുധീർ അന്തോണിയെ പൊന്നാട അണിയിച്ചു. ഫിഷിങ് ബോട്ട് ഓണേഴ്‌സ് ആൻഡ് ഓപ്പറേറ്റർസ് കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ കെ.ബി.കാസിം അദ്ധ്യക്ഷത വഹിച്ചു. ജാസ്‌മോൻ മരിയാലയം, എ.ജെ.ആന്റണി എന്നിവർ പ്രസംഗിച്ചു.