കിളികുളം: എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്.സി കമ്പ്യൂട്ടർ സയൻസിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ആതിര സത്യനേയും,കെമിസ്ട്രിയിൽ നാലാം റാങ്കും നേടിയ അക്ഷയ് സുകുമാരനേയും അനുമോദിച്ചു. പി.കെ പ്രസാദ് പാറയ്ക്കൽ റാങ്ക് ജേതാക്കൾക്ക് ലാപ്പ് ടോപ്പുകൾ സമ്മാനിച്ചു. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുകുട്ടി സുദർശനൻ, ജില്ലാ പഞ്ചായത്തംഗം ജോർജ്ജ് ഇടപ്പരത്തി, ശാഖ പ്രസിഡന്റ് എ.കെ സുരേന്ദ്രൻ,സെക്രട്ടറി പി.ആർ സജീവ്, ബാബു,എ.ഗംഗാധരൻ, ആർ.രാജീവ്, സന്തോഷ്, മനോജ് തുടങ്ങിയവർ സംസാരിച്ചു.