ആലുവ: കൊവിഡിനെ തുടർന്ന് ദുരിതത്തിലായ ആലുവ ജില്ലാ ആശുപത്രി കവലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ആലുവ സോൾജിയേഴ്സ് സെക്യൂരിറ്റി സർവീസ് ഗ്രൂപ്പ് സൗജന്യമായി ഓണക്കിറ്റുകൾ നൽകി. ഉടമകളായ മുരളീധര കുറുപ്പ്, ഭാര്യ സിന്ധു കുറുപ്പ് എന്നിവർ ചേർന്നാണ് കിറ്റുകൾ കൈമാറി. വാർഡ് കൗൺസിലർ ഷൈജി രാമചന്ദ്രൻ, എൻ.സി.പി നേതാവ് രാജു തോമസ് എന്നിവർ സംസാരിച്ചു.