കിളികുളം: എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ നിർദ്ധനരായവർക്ക് ഓണകിറ്റ് വിതരണം ചെയ്തു. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുകുട്ടി സുദർശൻ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോർജ്ജ് ഇടപ്പരത്തി, ശാഖ പ്രസിഡന്റ് എ.കെ സുരേന്ദ്രൻ,സെക്രട്ടറി പി.ആർ സജീവ്, പി.കെ പ്രസാദ് പാറയ്ക്കൽ, ബാബു തുടങ്ങിയവർ സംസാരിച്ചു.