ആലുവ: എസ്.എൻ.ഡി.പി യോഗം എരുമത്തല (എടയപ്പുറം) ശാഖയുടെയും പോഷക സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ ഓണാത്തോടനുബന്ധിച്ച് 'സ്‌നേഹോപഹാരം' വിതരണം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ വയൽവാരം കുടുംബ യൂണിറ്റ് കൺവീനർ നീതു സതീഷിന് നൽകി നിർവഹിച്ചു. ശാഖ വൈസ് പ്രസിഡന്റ് ടി.എ. അച്ച്യുതൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ഡി. സലിലൻ, സി.ഡി. ബാബു എന്നിവർ സംസാരിച്ചു.