കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടികൾക്ക് ഔട്ട് ഡോർ കളി ഉപകരണങ്ങൾ നല്കി. ഇതിന്റെ ഭാഗമായി പത്താംമൈലിൽ നിർമ്മിച്ച പാർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ,എൻ.എൻ രാജൻ, ലത സോമൻ, കെ.കെ രമേശ്,എം.എസ് മുരളീധരൻ, ജോൺ ജോസഫ്, സാമൂഹ്യക്ഷേമ ആരോഗ്യ വകുപ്പ് പ്രതിനിധികളായ ശാലിനി പ്രഭ, എ.എസ് ശ്രീദേവി,വി. വന്ദന,കെ.കെ സജീവ്,ജോസ് ജെയിംസ്, ഷൈല സുബ്രഹ്മണ്യൻ, സരോജിനി രവി തുടങ്ങിയവർ സംബന്ധിച്ചു. സ്റ്റാന്റിംഗ് കമ്മ​റ്റി ചെയർമാൻ എൻ.എൻ രാജൻ തന്റെ വിഹിതം മുഴുവനായി ഉപയോഗിച്ചാണ് പത്താംമൈൽ അങ്കണവാടിയിൽ കുട്ടികളുടെ പാർക്ക് തന്നെ നിർമിച്ചത്.