കോലഞ്ചേരി: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീ​റ്റർ വിതരണം ചെയ്തു. പുത്തൻകുരിശ് പൊലീസ് ഇൻസ്‌പെക്ടർ സാജൻ സേവ്യർ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.എം പൗലോസ് അദ്ധ്യക്ഷനായി. സെക്രട്ടറി പി.വി ചാക്കോ സംബന്ധിച്ചു. ആദ്യഘട്ടത്തിൽ ഇതിൽ 40 രോഗികൾക്കാണ് ഗ്ലൂക്കോമീ​റ്റർ മീ​റ്റർ നൽകിയത്.