കാലടി: മറ്റൂർ ഫാർമേഴ്സ് സഹകരണ ബാങ്കിൽ ഓണചന്ത തുടങ്ങി. ബാങ്ക് പ്രസിഡന്റ് കെ.എ ചാക്കോച്ചൻ വിതരണോത്ഘാടനം നിർവഹിച്ചു. ഭരണ സമിതിയംഗങ്ങളായ പി.കെ കുഞ്ഞപ്പൻ, എം.എൽ ചുമ്മാർ, കെ.ജി സുരേഷ്, ബേബി കാക്കശേരി, കെ.ഡി ജോസഫ്, മാനേജിംഗ് ഡയറക്ടർ സനീഷ് ശശി എന്നിവർ പങ്കെടുത്തു. പതിനാലു ഇനം അടങ്ങുന്ന പല വ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. ശനിയും ഞായറും പച്ചക്കറി ചന്ത ഉണ്ടായിരിക്കും.