ആലുവ: മഹാത്മാഗാന്ധി സർവകലാശാല ബി.എസ് സി ഫാഷൻ ഡിസൈനിംഗിൽ ഒന്നാം റാങ്ക് നേടിയ എടയപ്പുറം സ്വദേശിനി അമൃതയെയും, ബി.എസ്.സി ഇലക്ട്രോണിക്സിൽ രണ്ടാം റാങ്ക് നേടിയ സുമൽ റോഷ്ന സുബൈറിനെയും കോൺഗ്രസ് എടയപ്പുറം മേഖല ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വീടുകളിലെത്തി ആദരിച്ചു. അൻവർ സാദത്ത് എം.എൽ.എ ഇരുവർക്കും ഉപഹാരം കൈമാറി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എ. മുജീബ്, മണ്ഡലം പ്രസിഡന്റ് പി.ജെ. സുനിൽ കുമാർ, എൻ.സി. വിനോജ്, ഷെമീർ കല്ലുങ്കൽ, പി.കെ. കാസിം, കെ.ഡി. മധു, ഹമീദ് എടയത്താളി, നവാസ് ചെന്താര, സനോജ് ഞാറ്റുവീട്ടിൽ, എം.എ.കെ. നജീബ്, സി.എം. അനസ് എന്നിവർ പങ്കെടുത്തു.