കുറുപ്പംപടി: ബി.എ. ഹിസ്റ്ററിക്ക് രണ്ടാം റാങ്ക് നേടിയ നെടുങ്ങപ്ര ശാഖയിലെ അഞ്ജിത രവി, മൂന്നാം റാങ്ക് നേടിയ രമ്യ സന്തോഷ് എന്നിവരെ യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ നേരിട്ട് റാങ്ക് ജേതാക്കളുടെ വീട്ടിലെത്തി അനുമോദിച്ചു. ശാഖ സെക്രട്ടറി സുകുമാരൻ , യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ശ്രീ. അഭിജിത്ത് ഉണ്ണികൃഷ്ണൻ, ഏകോപന നേതൃസമിതിയംഗം ശ്രീ.ദിലീപ് എ കെ എന്നിവരും സന്നിഹിതരായിരുന്നു.