asamannoor
അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യുന്നു

പെരുമ്പാവൂർ: അശമന്നൂർ സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കാഷ് അവാർഡും മെമന്റോയും നൽകി അനുമോദിച്ചു.കുന്നത്തുനാട് അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എ. മണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകൾക്ക് പുരസ്‌കാരങ്ങൾ നൽകി. വൈസ് പ്രസിഡന്റ് എം.കെ. കൃഷ്ണൻ നമ്പൂതിരി, ബോർഡ് അംഗങ്ങളായ എൻ.പി.അലിയാർ, പി.എം.കാസിം, ഇ.എം. ശങ്കരൻ, വി.ആർ. സുബാഷ്, കെ.കെ. സുരേഷ്, ബിനു തച്ചയത്ത്, സ്മിത ലെനിൻ, രാജേശ്വരി അജി, സെക്രട്ടറി കിരൺ പി.അശോക് എന്നിവർ സംസാച്ചു.