പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ സമ്പർക്കത്തിലൂടെ 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. പള്ളുരുത്തി - 10, മട്ടാഞ്ചേരി -8, മൂലംകുഴി - 3, ഫോർട്ടുകൊച്ചി -10, തോപ്പുംപടി - 1, ചെല്ലാനം - 2, കുമ്പളങ്ങി - 2, കരുവേലിപ്പടി - 1, ഇടക്കൊച്ചി - 3. കഴിഞ്ഞദിവസം സമ്പർക്കരോഗികളുടെ എണ്ണം കുറഞ്ഞതോടെ പള്ളുരുത്തിയിലെ അടച്ചുപൂട്ടിയ പല വഴികളും അധികാരികൾ തുറന്നുകൊടുത്തു. ഓണത്തോടനുബന്ധിച്ച് കുമ്പളങ്ങിയിൽ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഒഴിവാക്കിയതായി പഞ്ചായത്ത് അധികാരികൾ അറിയിച്ചു.