കൊച്ചി: നഗരവാസികൾക്ക് ഓണസമ്മാനമായി വ്യവസായ ഇടനാഴിയുടെ ഭാഗമായി ഗ്ലോബൽ ഇൻഡസ്ട്രിയൽ ആൻഡ് ട്രേഡ് സിറ്റി വരുന്നു. ഗിഫ്റ്റ് സിറ്റിയെന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കായി 220 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ 540 കോടിരൂപ അനുവദിച്ചു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആലുവയിലെ 220 ഹെക്ടർ സ്ഥലത്താണ് ജിഫ്റ്റ് സിറ്റി വിഭാവനം ചെയ്തിട്ടുള്ളത്. വ്യവസായ നഗരം എന്ന നിലയിലാണ് ആലുവയ്ക്ക് പദ്ധതി.
ഫെബ്രുവരിയിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാകും.
1600 കോടിരൂപയുടെ വികസനപദ്ധതികൾ
പത്ത് വർഷം കൊണ്ട് 18000 കോടി നിക്ഷേപം
ടെൻഡർ നടപടി അടുത്ത മാർച്ചിൽതുടങ്ങും.
ദേശീയ വ്യവസായ ഇടനാഴി വികസന ട്രസ്റ്റിനാണ് നിർവഹണ ചുമതല. വിവരസാങ്കേത വിദ്യയിലധിഷ്ഠിതമായ വ്യവസായങ്ങൾക്ക് മുൻഗണന. എട്ടു മാസം കൊണ്ട് പദ്ധതി രേഖ തയ്യാറാക്കി നിർമാണം തുടങ്ങും.
ദേശീയ വ്യവസായ ഇടനാഴി
വികസന ട്രസ്റ്റിന്റെ പങ്ക്
പദ്ധതി നിർവഹണം, പദ്ധതി തയ്യാറാക്കൽ, വ്യാവസായിക വികസനത്തിന്റെ ഉന്നമനം എന്നിവ ഏറ്റെടുക്കുന്നതിന് ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നതാണ് ദേശീയ വ്യവസായ ഇടനാഴി
വികസന ട്രസ്റ്റിന്റെ ചുമതല. വിശദമായ മാസ്റ്റർ പ്ലാനിംഗ്, പ്രാഥമിക എൻജിനീയറിംഗ്, ഡിസൈൻ റിപ്പോർട്ട്, ത്രീ ഡി മോഡൽ, ഇഐഎ പഠനം, പരിസ്ഥിതി ക്ലിയറൻസ്, ടെണ്ടർ പാക്കേജും ബിഎം മോഡലും വികസിപ്പിക്കൽ, സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ബിഡ് പ്രോസസ് മാനേജുമെന്റ് എന്നിവ എൻസിഡിടി ഏറ്റെടുക്കും.
പദ്ധതി ഇങ്ങനെ
മാസ്റ്റർ പ്ലാൻ ഏജൻസി സെപ്തംബറിൽ ചുമതലേൽക്കും
ഭൂമി ഏറ്റെടുക്കൽ 2020 ഫെബ്രുവരി
2021 ഫെബ്രുവരിയിൽ മാസ്റ്റർ പ്ലാൻ പൂർത്തിയാകും
ക്ലിയറൻസ്, ടെൻഡറുകൾ തുടങ്ങിയവ മാർച്ചിൽ തുടങ്ങി മേയിൽ കഴിയും.
കൊച്ചിയുടെ വികസനത്തിന്
ഉത്തേജനമാവും:
അത്യാധുനിക ഇൻഫ്രാസ്ട്രക്ചറുള്ള ലക്ഷ്യസ്ഥാനമായി പ്രോജക്ട് കൊച്ചിയെ ആഗോള ഭൂപടത്തിൽ ഉൾപ്പെടുത്തും. മേഖലയിലെ വികസന പ്രക്രിയകൾക്ക് ഉത്തേജനം നൽകാൻ നിക്ഷേപത്തിന് കഴിയും. അധിക നിക്ഷേപം കൊണ്ടുവരുന്ന വികസനത്തിന് ഈ പ്രോജക്ട് ഒരു ഉത്തേജകമായി പ്രവർത്തിക്കുകയും പ്രത്യക്ഷവും പരോക്ഷവുമായ തൊഴിൽ നൽകുകയും ചെയ്യും.
അൽകേഷ് കുമാർ ശർമ്മ
ഇൻഡസ്ട്രീസ് അഡീഷണൽ ചീഫ് സെക്രട്ടറി